ഖത്തർ : ഖത്തറിൽ ഇന്ന് 175 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തു . ഇതോടെ ആകെ മരണം 216 ആയി. 194 പേര്‍ രോഗമുക്തി നേടി.
ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 123,302 ആയി. 2,821 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത് . 58 പേരാണ് ഇവരിൽ തീവ്രപരിചരണത്തിലുള്ളത്.