ദില്ലിയില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് 18 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ദില്ലി: ദില്ലിയില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് 18 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ദില്ലി ഇന്ദിരഗാന്ധി വിമാനത്താവള പരിസരത്ത് കനത്ത മൂടല്‍മഞ്ഞും പുകയും നിറഞ്ഞ് കാഴ്ച്ച മങ്ങിയതോടെയാണ് വിമാനങ്ങള്‍ വഴിതിച്ചുവിട്ടത്. ഈ വിമാനങ്ങള്‍ ജയ്പൂര്‍, ലഖ്‌നൌ, അഹമ്മദാബാദ്, അമൃത്സര്‍ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങി. ഇന്ന് ദില്ലിയില്‍ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര തോത് 356 ആണ്. എന്നാല്‍ സ്ഥിതി മെച്ചപ്പെട്ടാല്‍ ഇൌ വിമാനങ്ങള് ദില്ലിയിലേക്ക് തിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ദില്ലിയില്‍ വായുമലിനീകരണ തോതില്‍ നേരിയ കുറവ്. മലിനീകരണ തോത് നാനൂറിന് താഴെയെത്തി. ഇതിനിടെ, മലിനീകരണത്തിന് ദില്ലിയിലെ താപനിലയങ്ങളും കാരണമാകുന്നു എന്ന പഠനവും പുറത്തുവന്നു. അടുത്ത കാലത്തെ ദില്ലിയിലെ ഏറ്റവും മോശം വായു മലിനീകരണ തോതാണ് കഴിഞ്ഞ ഒരു മാസമായി രേഖപ്പെടുത്തുന്നത്. ഇന്നത്തെ ശരാശരി തോത് മുന്നൂറ്റി എഴുപത്തിയഞ്ചാണ്, കഴിഞ്ഞ ദിവസങ്ങളില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്ന മലിനീകരണ തോതില്‍ നേരിയ ആശ്വാസമാണിത്. ഈമാസം പത്ത് ദിവസമാണ് വായുഗുണനിലവാരം ഗുരുതരാവസ്ഥയിലേക്ക് എത്തിയത്.

Top