ചണ്ഡിഗണ്ഡ് :പഞ്ചാബില്‍ പൊലീസ് തലപ്പത്ത് അഴിച്ചുപണി.
18 ഐപിഎസ് ഉദ്യോഗസ്ഥരും 11 പിപിഎസ് (പഞ്ചാബ് പോലീസ് സര്‍വീസ്) ഉദ്യോഗസ്ഥരുമാണ് സ്ഥലമാറ്റത്തിനിരയായത്.
വിജിലന്‍സിന്റേയും മനുഷ്യാവകാശത്തിന്റേയും ചുമതലയുള്ള ഡിജിപി ഹാര്‍ദീപ് ദില്ല്യണും ഐജിപി ഗുര്‍പ്രീത് കൗര്‍ ദിയോ, ജിതേന്ദ്ര ജെയ്ന്‍ തുടങ്ങിയ 13 ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസുമാരും സ്ഥലമാറ്റ പട്ടികയില്‍ പെടുന്നു.
കൂടാതെ 3 സീനിയര്‍ സൂപ്രഡന്റെ ഓഫ് പൊലീസുമാരും സ്ഥലമാറ്റത്തിന് വിധേയരായി.
പൊലീസ് തലപ്പത്തുള്ള അഴിച്ചുപണിയുടെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.