ചെന്നൈ : തമിഴ്‌നാട്ടില്‍ ദിനകരന്‍ പക്ഷത്തെ 18 എം എല്‍ എമാരെ സ്പീക്കര്‍ അയോഗ്യരാക്കി.
പതിനാലിന് നേരിട്ട് ഹാജരാകണം എന്ന് ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് വിപ്പ് ലംഘിച്ചുവെന്ന് കാണിച്ച് ചീഫ് വിപ്പ് എസ് രാജേന്ദ്രന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.