കാഠ്മണ്ഡു: നേപ്പാളിലെ മുസ്താങ്ങ് ജില്ലയിലുണ്ടായ ട്രക്ക് അപകടത്തില്‍ 18 പേര്‍ മരിച്ചു. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. കാഠ്മണ്ഡുവില്‍ നിന്ന് 125 മൈല്‍ അകലെ റോഡ് നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കാണ് അപകടത്തില്‍ പെട്ടത്. ഉച്ചഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്നു തൊഴിലാളികള്‍.
ട്രക്ക് നിയന്ത്രണം വിട്ട് 50-50 മീറ്റര്‍ താഴേക്ക് പതിക്കുകയായിരുന്നു. ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. മരിച്ചവരില്‍ നാല് സ്ത്രീകളും ഉള്‍പ്പെടുന്നു.