ന്യൂഡല്‍ഹി: പൊതുബജറ്റ് പ്രതീക്ഷയില്‍ ഓഹരി വിപണികളില്‍ ഉണര്‍വ്. വ്യാപാരം ആരംഭിച്ചയുടനെ 229 പോയന്റ് ഉയര്‍ന്ന് 29449 പോയന്റിലെത്തി. 68 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി 8913ലുമാണ് വ്യാപാരം നടക്കുന്നത്.
മോദി സര്‍ക്കാരിന്റെ ആദ്യ പൊതുബജറ്റും നിക്ഷേപ സൗഹൃദമാകുമെന്നുതന്നെയാണ് വിപണി പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഉത്പാദനമേഖലയ്ക്ക് കരുത്തേകുന്ന നിരവിധി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഓഹരി സൂചികകളില്‍ മുന്നേറ്റം.