വിവാഹത്തിന് വേണ്ടിയുള്ള മതംമാറ്റം വ്യക്തിത്വം അടിയറ വെക്കലാണെന്ന് എം.സി. ജോസഫൈന്‍

തിരുവനന്തപുരം: ഹാദിയ കേസില്‍ ഹൈക്കോടതി വിധിക്കെതിരെയല്ല വനിതാ കമ്മീഷനെന്ന് അധ്യക്ഷ എം.സി. ജോസഫൈന്‍.

ഹൈക്കോടതി ഏര്‍പ്പെടുത്തിയ സംരക്ഷണം യഥാവിധി നടക്കുന്നുണ്ടോ എന്നാണ് കമ്മീഷന്‍ അന്വേഷിക്കുന്നത്.

ഹാദിയയെ രണ്ട് വശത്ത് നിന്നും കുടുക്കിട്ട് വലിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. വലിക്കുന്നത് ആരൊക്കെയാണെന്ന് ഞാന്‍ ഇപ്പോള്‍ പറയുന്നില്ലന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിവാഹത്തിന് വേണ്ടിയുള്ള മതംമാറ്റം വ്യക്തിത്വം അടിയറ വെക്കലാണെന്ന് യുവതികള്‍ മനസ്സിലാക്കണമെന്നും ജോസഫൈന്‍ വിമര്‍ശിച്ചു.

അവകാശലംഘനം നേരിടുന്നുവെന്ന പരാതിയുടെ സാഹചര്യത്തില്‍ വനിതാ കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ്. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അംഗീകാരം തേടുമെന്ന് എം.സി.ജോസഫൈന്‍ പറഞ്ഞിരുന്നു.

കോടതിയെ സമീപിക്കുന്നത് നിയമോപദേശം കിട്ടിയതിനെ തുടര്‍ന്നാണ്. സ്ത്രീപക്ഷ വിഷയങ്ങളില്‍ ഇടപെടല്‍ കമ്മീഷന്റെ ദൗത്യമാണ്. വനിതാ സംഘടനകളുടെ പരാതികളും ജനകീയ നിവേദനങ്ങളും ലഭിച്ചു. സാമൂഹിക സാഹചര്യം കലുഷിതമാകാതിരിക്കാനാണ് നീക്കമെന്നും ജോസഫൈന്‍ അറിയിച്ചിരുന്നു.

Top