കൊച്ചി : ദിലീപ് നായകനായ രാമലീല സിനിമയുടെ പ്രദര്‍ശനത്തിന് പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യം ഹൈക്കോടതി വീണ്ടും നിരസിച്ചു.
സിനിമയ്ക്ക് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കളാണ് കോടതിയെ സമീപിച്ചത്.
സിനിമയ്ക്കെതിരെ നിലപാടെടുത്ത ആളെ പൊലീസ് അറസ്റ്റുചെയ്തു വിട്ടയച്ചെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.