മുംബൈ: ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ചരിത്രം കുറിച്ചു. ആദ്യമായി 9000 പോയിന്റ് കടന്നു. അനുകൂലമായ ട്രെന്‍ഡില്‍ വ്യാപാരം തുടര്‍ന്ന നിഫ്റ്റി ക്ലോസിംഗിനു തൊട്ടുമുമ്പാണ് 9003.95 എന്ന നിലവാരത്തിലെത്തിയത്. വ്യാപാരം 8,996.60ത്തില്‍ അവസാനിപ്പിച്ചു. ഇന്ന് മാത്രം നിഫ്റ്റിയില്‍ 47.20 പോയിന്റിന്റെ നേട്ടമുണ്ടായി.
സെന്‍സെക്‌സും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. 177പോയിന്റ് ഉയര്‍ന്ന് സെന്‍സെക്‌സ് 29,636.86 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 4.60 ശതമാനത്തിന്റെ നേട്ടമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിയിലുണ്ടായത്.
1667 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1188 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടിസിഎസ്, സിപ്ല, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി തുടങ്ങിയവ നേട്ടത്തിലും കോള്‍ ഇന്ത്യ, എംആന്റ്എം, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എന്‍ടിപിസി തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.