ന്യൂയോർക്ക്: അമേരിക്കയിൽ അതിശൈത്യത്തെ തുടർന്നുള്ള ശീത കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 19 ആയി. 2 കോടിയോളം പേരെ ഇതുവരെ ശൈത്യം ബാധിച്ചതായാണ് റിപ്പോർട്ട്. വൈദ്യുതി വിതരണം താറുമാറായതോടെ 15 ലക്ഷത്തോളം വീടുകൾ ഇരുട്ടിലാണ്. നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. മൊണ്ടാനയിലെ എൽക് പാർക്കിൽ മൈനസ് 45 ഡിഗ്രി സെൽഷ്യസ് ആണ് രാത്രിയിൽ രേഖപ്പെടുത്തിയ താപനില. മോശം കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പെൻസിൽവാനിയ, മിഷിഗൺ എന്നിവിടങ്ങളിൽ അതിശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അമേരിക്ക കാനഡ അതിർത്തിയിൽ ജനജീവിതം അതീവ ദുസ്സഹമായിട്ടുണ്ട്.