റഹീം, ശിവദാസന്‍, സന്തോഷ് കുമാര്‍ അടക്കം 19 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രതിഷേധം നടത്തിയതിന് രാജ്യസഭയിലെ 19 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. എ എ റഹീം, വി ശിവദാസന്‍, പി സന്തോഷ് കുമാര്‍ അടക്കമുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതിനാണ് നടപടി. ഈ സമ്മേളന കാലാവധി കഴിയുന്നത് വരെയാണ് സസ്‌പെന്‍ഷന്‍. കനിമൊഴി, സുഷ്മിത ദേവ്, ഡോള സെന്‍, ശാന്തനു സെന്‍ എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പാര്‍ലമെന്റിലെ നടപടിക്രമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ആവശ്യസാധനങ്ങളുടെ വില വർധന, ജി എസ് ടി വില വർധന എന്നീ വിഷയങ്ങളിൽ കലുഷിതമായിരുന്നു സഭ. അതിനു പിന്നാലെയാണ് ഇത്തരത്തിലുള്ള കടുത്ത നടപടിയിലേക്ക് സഭ കടന്നത്. അതേസമയം വാക്കുകൾക്കുള്ള വിലക്കിന് പുറമെ പ്രതിഷേധങ്ങൾക്കും വിലക്കേർപ്പെടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

 

Top