7 civilians killed as Pak violates ceasefire yet again

indian army

ശ്രീനഗര്‍: രാജ്യാന്തര അതിര്‍ത്തിയില്‍ പാക് വെടിവെയ്പില്‍ മരിച്ചവരുടെ എണ്ണം ഏഴായി. നാല് സ്ത്രീകളും രണ്ട് കുട്ടികളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്.

മൂന്ന് സ്ത്രീകളാണ് ഇപ്പോള്‍ കൊലപ്പെട്ടിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ ആണ്‍കുട്ടികള്‍ക്കും ഒരു മുതിര്‍ന്ന പൗരനുമാണ് വെടിയേറ്റത്. വെടിവെയ്പില്‍ എട്ട് ഗ്രാമവാസികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

രാജ്യാന്തര അതിര്‍ത്തിയ്ക്ക് സമീപമുള്ള സാംബയിലെ ജനവാസ കേന്ദ്രമായ രാംഗര്‍ ലക്ഷ്യമാക്കി ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ പാകിസ്താന്‍ റേഞ്ചേഴ്‌സ് വെടിവെയ്പ് ആരംഭിക്കുകയായിരുന്നു.

പാക് പ്രകോപനത്തിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്. ഇന്ത്യന്‍ നിരയില്‍ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രതിരോധവകുപ്പ് പിആര്‍ഒ മനീഷ് മേഹ്ത അറിയിച്ചു.

ബന്ധിപോരയിലെ അജാര്‍ ഗ്രാമത്തില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക് സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കുന്നതിനിടെ ഒരു ഇന്ത്യന്‍ സൈനികന്‍ തിങ്കളാഴ്ച വീരമൃത്യു വരിച്ചിരുന്നു. മഹാരാഷ്ട്രാ സ്വദേശിയായ നിഥിന്‍ സുഭാഷാണ് വീരമൃത്യു വരിച്ചത്.

Top