മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ പെണ്‍കുട്ടിയെ ബന്ധു വെടിവെച്ച് കൊലപ്പെടുത്തി. 19 വയസുകാരിയാണ് മരിച്ചത്. ശനിയാഴ്ച രാത്രി പെണ്‍കുട്ടിയെ അജ്ഞാതര്‍ വെടിവെച്ചു കൊന്നുവെന്ന വാര്‍ത്തയാണ് ആദ്യം ലഭിച്ചതെന്ന് റൂറല്‍ എസ്പി അവിനാഷ് പാണ്ഡെ പറഞ്ഞു. പിന്നീട് കേസന്വേഷണത്തിനായി നടത്തിയ സിസിടിവി പരിശോധനയില്‍ കൊലപാതകം നടത്തിയത് പെണ്‍കുട്ടിയുടെ ബന്ധുവാണെന്ന് തെളിഞ്ഞു.
പെണ്‍കുട്ടിക്ക് ഒരു ആണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്നും നിരന്തരമായി ഇവര്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്നും എന്നാല്‍ ഈ ബന്ധത്തിനോട് കുടുംബത്തിന് എതിര്‍പ്പായിരുന്നുവെന്നും മറ്റു ബന്ധുക്കള്‍ പറഞ്ഞു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സംഭവ സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.