കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ പ്രധം പദാനാണ് അറസ്റ്റിലായത്. 2017 മുതല്‍ ഇയാള്‍ പെണ്‍കുട്ടിക്കൊപ്പം ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.
ജോലിക്കായി ഇയാള്‍ കേരളത്തിലെത്തുകയും തുടര്‍ന്ന് പെണ്‍കുട്ടിയെയും കൊല്ലത്തേക്ക് കൊണ്ടുവരികയായിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത്.
തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും കൊല്ലം വനിത പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. മാതാവിനെ ബംഗാളില്‍ നിന്ന് എത്തിച്ച് പെണ്‍കുട്ടിയുടെ സംരക്ഷണം ഏല്‍പ്പിച്ചതിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ ടി നാരായണന്‍ ഐ.പി.എസ് ഇടപെട്ടാണ് മാതാവിനെ പശ്ചിമ ബംഗാളില്‍ നിന്നും തിരുവനന്തപുരത്ത് ആശുപത്രിയില്‍ എത്തിച്ചത്. ഇയാളെ റിമാന്‍ഡ് ചെയ്തു.