ലക്നൗ: ഒരു കോടി രൂപ ആവശ്യപ്പെട്ട് മഥുരയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 19 കാരനെ അലിഗഡില്‍ നിന്ന് രക്ഷപ്പെടുത്തി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.
19 കാരനായ ഗന്തവ്യ അഗര്‍വാള്‍ കോച്ചിങ് ക്ലാസ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെത്തവെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയത്. ഏറെ നേരം കഴിഞ്ഞും മകന്‍ തിരികെ എത്താത്തതില്‍ പ്രരിഭ്രാന്തരായ വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് ഫോണ്‍ കോളിലൂടെ ഒരു കോടി രൂപ ആവശ്യപ്പെട്ടതോടെയാണ് തട്ടിക്കൊണ്ട് പോകല്‍ സ്ഥിരീകരിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അലിഗഡില്‍ നിന്ന് കുട്ടിയെ സാഹസികമായി രക്ഷിക്കുകയായിരുന്നു. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിലാണ് പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തിയത്.