പൊള്ളലേറ്റ കുട്ടിക്ക് വൈദ്യസഹായം നല്‍കിയില്ല 19 വയസുകാരിയായ മാതാവ് അറസ്റ്റില്‍

ഹൂസ്റ്റണ്‍: ഒരു വയസായ കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റിട്ട് ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കാതിരുന്ന അമ്മ അറസ്റ്റില്‍. യുഎസിലെ ടെക്‌സസിലാണു സംഭവം. 19 വയസുകാരി സിബില്‍ മെനാര്‍ഡാണ് അറസ്റ്റിലായത്.

കുട്ടിയുടെ ശരീരത്തില്‍ സിഗരറ്റ് കൊണ്ടുള്ള പൊള്ളല്‍ കണ്ടെത്തിയ സമീപവാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു പൊലീസെത്തി കുട്ടിയെ പരിശോധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ ചികില്‍സ നല്‍കാതിരുന്നതായി മാതാവ് സിബില്‍ മെനാര്‍ഡ് പൊലീസിനോട് സമ്മതിച്ചു.

കുട്ടിയെ കൃത്യമായി പരിചരിക്കാന്‍ തയ്യാറാകാതിരുന്ന അമ്മയ്‌ക്കെതിരെ കേസെടുത്തതായി ഹാരിസ് കൗണ്ടി ഡെപ്യൂട്ടി അറിയിച്ചു. അറസ്റ്റിലായ ഇവര്‍ക്ക് 15,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു.

Top