മലബാർ വിപ്ലവവുമായി ബന്ധപ്പെട്ട് സംവിധാനം ചെയ്യുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്ന വിവരം പങ്കുവെച്ച് സംവിധായകന് അലി അക്ബര്‍. കഴിഞ്ഞ ജൂണ്‍ 26ന് “വായുവില്‍ നിന്നും തുടങ്ങിയ” സിനിമ നാളെ യാഥാര്‍ത്ഥ്യത്തിലേക്കുള്ള ആദ്യപടി ചവിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമയുടെ ചിത്രീകരണം വയനാട്ടില്‍ വെച്ച് നടക്കുമെന്നും താരങ്ങളും ചിത്രത്തിന്റെ ക്രൂവും വയനാട്ടിലെത്തി ചേര്‍ന്നതായും അലി അക്ബര്‍ പറഞ്ഞു. നാളെ കാലത്ത് എട്ട് മണിക്കാവും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.
25 മുതല്‍ 30 ദിവസം വരെയാണ് ആദ്യ ഷെഡ്യൂള്‍. മൂന്ന് ഷെഡ്യൂളുകളായിട്ടായിരിക്കും ചിത്രം പൂര്‍ത്തിയാക്കുക. സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും സോങ് റിലീസും ഫെബ്രുവരി 2ന് കോഴിക്കോട് വെച്ച് നടന്നിരുന്നു.ഹരി വേണുഗോപാലാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. അലി അക്ബര്‍ തന്നെയാണ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതുന്നത്.