കൊച്ചി : ചാലക്കുടി റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവ് വധക്കേസില്‍ അഡ്വ. സി.പി ഉദയഭാനുവിനെതിരെ തെളിവുകളുമായി പൊലീസ്.
തട്ടിക്കൊണ്ടുപോയത് ഉദയഭാനുവിന്റെ അറിവോടെയാണെന്ന് പൊലീസ് പറഞ്ഞു.
രാജീവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ചക്കര ജോണി ഉദയഭാനുവുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നും പൊലീസ് വ്യകത്മാക്കി.
അതേസമയം രാജീവ് വധക്കേസില്‍ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും.
ഉദയഭാനുവിനെ കസ്റ്റഡിയിലെടുക്കേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
മറ്റ് പ്രതികള്‍ കേസില്‍ ഉണ്ടോയെന്ന് കണ്ടെത്തേണ്ടതുണ്ട്. ഗൂഢാലോചനയ്ക്ക് തെളിവുകളുണ്ട്. രാജീവിനെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഒപ്പിടീക്കാന്‍ കൊണ്ടുപോയ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
ഉദയഭാനുവും തന്റെ പിതാവുമായി ചില ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും കൊലപാതകത്തില്‍ ഉദയഭാനുവിന് നേരിട്ട് ബന്ധമുണ്ടെന്നും രാജീവിന്റെ മകനു വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.