1st Test: Aggressive India pose huge challenge for West Indies

ആന്റിഗ: ഇന്ത്യ വെസ്റ്റിന്‍ഡീസ് പരമ്പരക്ക് ഇന്ന് ആരംഭിക്കും. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.

നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. പരിചയ സമ്പന്നരില്ലാത്ത വിന്‍ഡീസിനെതിരെ ശക്തമായ ടീമിനെയാണ് ഇന്ത്യ നിരത്തുന്നത്. അനില്‍ കുംബ്ലെ പരശീലകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരമാണിത്.

ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്കും അനില്‍ കുംബ്ലെക്കും പ്രധാനമാണ് ഈ പരമ്പര. കടലാസിലും കളത്തിലും കണക്കിലും ശക്തരാണ് ഇന്ത്യന്‍ ടീം. പരിചയ സമ്പന്നരില്ലാത്ത വിന്‍ഡീസിനെതിരെ ശക്തമായ ടീമിനെയാണ് ഇന്ത്യനിരത്തുന്നത്.

ഓപ്പണിങില്‍ മുരളി വിജയിയുടെ പാര്‍ട്‌നറാകാന്‍ ലോകേഷ് രാഹുലും ശിഖര്‍ ധവാനും തമ്മിലാണ് മത്സരം. ഇരുവരും സന്നാഹ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. വിരാട് കൊഹ്‌ലി, രോഹിത് ശര്‍മ്മ, ചേതേശ്വര്‍ പൂജാര, അജന്‍ക്യ രഹാനെ എന്നിവര്‍ ചേരുമ്പോള്‍ കരുത്തരാണ് മുന്‍ നിരയും മധ്യ നിരയും.

ഇശാന്ത് ശര്‍മ്മയും, മുഹമ്മദ് ഷമിയുമായിരിക്കും പേസ് ആക്രമണം നയിക്കുക. ആര്‍ ആശ്വിനൊപ്പം മിശ്രക്കാണ് സ്പിന്‍ നിരയില്‍ സാധ്യത. ആള്‍ റൌണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിക്കും അവസരം ലഭിച്ചേക്കും.

2002 നു ശേഷം നടന്ന ഒരു ടെസ്റ്റില്‍ പോലും വെസ്റ്റിന്‍ഡീസിന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. എട്ട് മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ ഏഴെണ്ണം സമനിലയിലായി.

ക്രിസ് ഗെയില്‍, ഡ്വയിന്‍ ബ്രാവോ, ആന്ദ്രേ റസ്സല്‍ തുടങ്ങിയവരില്ലാതെയാണ് വിന്‍ഡീസ് നിര. മര്‍ലോണ്‍സ് സാമുവല്‍സാണ് നായകന്‍. ബോളിങ് നിരയാണ് ആതിഥേയരുടെ പ്രധാന പ്രശ്‌നം.

Top