തമിഴ് റോക്കേഴ്‌സിന്റെ ലിങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് 2.0 നിര്‍മ്മാതാക്കള്‍

2.0

മിഴ് റോക്കേഴ്‌സിനെതിരെയുള്ള പോരാട്ടത്തില്‍ ആരാധകരുടെ സഹായം അഭ്യര്‍ത്ഥിച്ച് നിര്‍മ്മാണ കമ്പനിയായ ലൈക പ്രൊഡക്ഷന്‍. രജനീകാന്ത്-ശങ്കര്‍ കൂട്ടുെകട്ടിലൊരുങ്ങിയ ബ്രഹ്മാണ്ഡചിത്രം ‘2.0’ ഇന്നലെ റിലീസിനെത്തി ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ പൈറേറ്റഡ് വെബ്സൈറ്റായ തമിഴ് റോക്കേഴ്‌സ് ചോര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് പൈറേറ്റഡ് ലിങ്ക് റിപ്പോര്‍ട്ട് ചെയ്ത്, തമിഴ് സിനിമയെ രക്ഷിക്കാന്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

നിങ്ങള്‍ തിയേറ്ററില്‍ കാണുന്ന ഈ വിഷ്വല്‍ ട്രീറ്റിനു പിറകില്‍ നാലു വര്‍ഷത്തെ കഠിനാധ്വാനവും കോടിക്കണക്കിന് രൂപയുടെ ചെലവും 1000 ത്തിലേറെ ടെക്‌നീഷ്യന്മാരുടെ കഷ്ടപ്പാടുമുണ്ട്. ആ തിയേറ്റര്‍ അനുഭവത്തെ നശിപ്പിക്കരുത്. പൈറസിയോട് നോ പറയൂ. നിങ്ങളുടെ കണ്ണില്‍പ്പെടുന്ന എല്ലാ പൈറേറ്റഡ് ലിങ്കുകളും antipiracy@aiplex.com ലേക്ക് അയച്ചുകൊടുക്കൂ. തമിഴ് സിനിമയെ പ്രകാശിക്കാന്‍ അനുവദിക്കൂ,” ലൈക്ക പ്രൊഡക്ഷന്‍സ് ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

രജനീകാന്ത് ഇരട്ടവേഷത്തിലെത്തിയ എന്തിരന്റെ രണ്ടാം ഭാഗമാണിത്. അക്ഷയ്കുമാര്‍, എമി ജാക്സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. 3ഡിയിലാണ് ചിത്രം എത്തിയത്. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. 450 കോടി മുതല്‍ മുടക്കുള്ള ചിത്രം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ ചിത്രീകരിക്കുന്ന സിനിമയാണ്.

Top