2 children die of suspected food poisoning in Punjab orphanage

കപൂര്‍ത്തല: പഞ്ചാബിലെ കപൂര്‍ത്തലയില്‍ മനോ വൈകല്യമുള്ള കുട്ടികളെ പാര്‍പ്പിക്കുന്ന അനാഥായത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു. ഭക്ഷ്യ വിഷബാധ എന്നാണ് പ്രാഥമിക നിഗമനം.

അസ്വസ്ഥ കാണിച്ച മറ്റ് 31 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്തു പന്ത്രണ്ടും വയസുള്ള കുട്ടികളാണ് മരിച്ചത്. 33 പേരാണ് സുഖ്ജിത്ത് ആശ്രമത്തില്‍ അന്തേവാസികളായിട്ടുള്ളത്.

കപൂര്‍ത്തല റെയില്‍വേ സ്‌റ്റേഷന് അടുത്തുള്ള ആശ്രമത്തില്‍ കഴിഞ്ഞ രാത്രിയാണ് കുട്ടികള്‍ ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങള്‍ കാട്ടിയത്. ഒരു മണിക്കൂറിനുള്ളില്‍ ഒരു കുട്ടി മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് രണ്ടാമത്തെ കുട്ടി മരിച്ചത്.

തുടര്‍ന്ന് ബാക്കിയുള്ള കുട്ടികളെ നിരീക്ഷിച്ചപ്പോള്‍ ഏഴു പേര്‍ കൂടി സമാനമായ അസ്വസ്ഥകള്‍ കാണിച്ചു. ഇവരെ ഉടന്‍ തന്നെ ആശുപത്രികളില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ആശ്രമത്തിലെ ഭക്ഷണത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്

Top