കോഴിക്കോട്: ജില്ലയില്‍ 2 പേര്‍ക്ക് കൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു.ഇതോടെ ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 22 ആയി.
പനിയും, തൊണ്ട വേദനയും മൂലം ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ നാദാപുരം സ്വദേശികള്‍ക്കാണ് രോഗം കണ്ടെത്തിയത്.
കൃത്യമായ രോഗപ്രതിരോധ നടപടികള്‍ക്കിടയിലും രോഗം പടര്‍ന്നുപിടിക്കുന്നത് കടുത്തആശങ്കയ്ക്ക് വഴിവെയ്ക്കുന്നു.
മഴക്കാലമായതിനാല്‍ മലേറിയയും ഡെങ്കിപ്പനിയുമെല്ലാം ജനങ്ങളെ വട്ടം കറക്കുകയാണ്.അതിനിടയില്‍ ഏറെ വെല്ലുവിളി ഉയര്‍ത്തുകയാണ് ഡിഫ്തീരിയ.