ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ പാമ്പോര്‍ നഗരത്തില്‍ സ്ഫോടനം. രണ്ട് സിആര്‍പിഎഫ് സൈനികര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്രീനഗര്‍ജമ്മു ദേശീയപാതയിലായിരുന്നു സ്ഫോടനം. സ്ഫോടനകാരണം ഇനിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഗ്രനേഡ് ആക്രമണമായിരുന്നു എന്നാണ് സൂചന.
പ്രദേശം സൈന്യത്തിന്റെ കര്‍ശനനിരീക്ഷണത്തിലാണ്. ആക്രമണം നടത്തിയ ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ സൈന്യം തുടരുകയാണ്.