2 dead, more than 20 injured in fire at hospital in western Germany

ബെര്‍ലിന്‍ :മധ്യജര്‍മനിയിലെ ബോഹും നഗരത്തിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയിലുണ്ടായ തീപിടിത്തില്‍ രണ്ടു പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഏഴുപേരുടെ നില അതീവ ഗുരുതരമാണ്. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ഇന്നു പുലര്‍ച്ചെ പ്രാദേശിക സമയം 2.35 നാണ് ആശുപത്രിയിലെ ഒരു മുറിയില്‍ തീപിടുത്തമുണ്ടായത്.
ഏതാണ്ട് ഇരുനൂറിലധികം അഗ്‌നിശമന സേനാംഗങ്ങളും പൊലീസുകാരും രക്ഷാപ്രവര്‍ത്തനത്തിലാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നു അഗ്‌നിശമന സേനാ തലവന്‍ പറഞ്ഞു. ആശുപത്രിയുടെ ഒരു നില മുഴുവന്‍ കത്തി നശിച്ചതായാണ് വിവരം.

Top