തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ ക്ഷോഭത്തില്‍പ്പെട്ടു മരിച്ച രണ്ടു പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. പൂന്തുറ ചെറിയമുട്ടം സ്വദേശി ജയിംസ്(41), തമിഴ്‌നാട് കൊല്ലംകോട് സ്വദേശി ജോണ്‍സണ്‍ (58) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചശേഷം വിവിധ ആശുപത്രികളിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണ് ഡിഎന്‍എ ടെസ്റ്റില്‍ തിരിച്ചറിഞ്ഞത്. മൃതദേഹങ്ങള്‍ ബുധനാഴ്ച ബന്ധുക്കള്‍ ഏറ്റുവാങ്ങും.
ഇതുവരെ 19 പേരെയെയാണ് മരിച്ച നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.മെഡിക്കല്‍ കോളജില്‍ ഇനി മൃതദേഹങ്ങള്‍ തിരിച്ചറിയാനില്ല.