കണ്ണൂർ : കണ്ണൂർ നുച്ചിയാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ടു പേർ മരിച്ചു. താഹിറ (32), സഹോദര പുത്രന്‍ ബാസിത് (13) എന്നിവരാണ് മരിച്ചത്. കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടത്. ഒഴുക്കില്‍പെട്ട് കാണാതായ താഹിറയുടെ മകന്‍ ഫയാസി(13)നായി ഇരിട്ടി ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്.
ഉളിക്കൽ നുച്ചിയാട് പുഴയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് ദാരുണ സംഭവം നടന്നത്. പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താഹിറയും സഹോദരപുത്രൻ ബാസിതും മുങ്ങി മരിച്ചത്. താഹിറയുടെയും ബാസിതിന്റെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.