ജെനീവ: കൊറോണ വൈറസിന്റെ ഭീതിയിലാണ് ലോകം മുഴുവന്‍. മാത്രമല്ല കായികലോകവും ഈ പേടിയിലാണുള്ളത്. മറ്റൊന്നും കൊണ്ടല്ല വരാനിരിക്കുന്ന ടോക്യോ ഒളിമ്പിക്സ് എന്താകും എന്നാണ് കായികലോകത്തിന്റെ ഭീതി.
ഈ പ്രാവശ്യം ഒന്നിന് പകരം രണ്ട് പേരാവും ടോക്യോയില്‍ രാജ്യത്തിന്റെ പതാകയുമായി ഉദ്ഘാടന ചടങ്ങില്‍ മാര്‍ച്ച് പാസ്റ്റ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. ഒരു പുരുഷനും ഒരു സ്ത്രീയും ആയിരിക്കും. ലിംഗസമത്വം നിറഞ്ഞ ഒളിമ്പിക്സാവും ഇത്തവണത്തേതെന്നാണ് ഒളിമ്പിക്സ് കമ്മിറ്റി അറിയിച്ചത്.
അത്‌ലറ്റുകളില്‍ 48.5 ശതമാനവും വനിതകളാണ് പങ്കെടുക്കുന്നത്. 206 ടീമുകളായിരിക്കും ഒളിമ്പിക്സില്‍ പങ്കെടുക്കുക. ജൂലായ് 24 മുതല്‍ ഓഗസ്റ്റ് ഒമ്പത് വരെയാണ് ഒളിമ്പിക്സ് നിശ്ചയിച്ചിരിക്കുന്നത്.