സെപ്റ്റംബര്‍ 14 ന് രണ്ട് വലിയ ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ കടന്നുപോവുമെന്ന് നാസയുടെ നിയര്‍ എര്‍ത്ത് ഒബ്ജക്ട് സ്റ്റഡീസിന്റെ മുന്നറിയിപ്പ്. 2000 ക്യൂഡബ്ല്യൂ 7, 2010 സിഓ 1 എന്നിവയാണ് ഭൂമിക്കരികിലൂടെ കടന്നുപോവുക.
ഇതില്‍ 2000 ക്യുഡബ്ല്യൂ 7 ന് ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയുടെ അത്രയും വലിപ്പമുണ്ട്. ഇതിന് ഏകദേശം 290 മുതല്‍ 650 മീറ്റര്‍ വിസ്താരമുണ്ട്. ഈ ഛിന്നഗ്രഹം ആദ്യമായല്ല ഭൂമിയോട് അടുത്ത സഞ്ചരിക്കുന്നത്. നേരത്തെ 2000 സെപ്റ്റംബര്‍ ഒന്നിന് ഇത് ഭൂമിയോട് അടുത്തിരുന്നു.