അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ മൈദുഗുരിയില്‍ രണ്ടു പെണ്‍കുട്ടികള്‍ തിരക്കേറിയ മാര്‍ക്കറ്റില്‍ സ്വയം പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 18 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഏഴും എട്ടും വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് ചാവേറുകളായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ബോക്കോഹറാമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.