കാശ്മീര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ ഹരിയാനയില്‍ ആക്രമണത്തിനിരയായി

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ സ്വദേശികളായ വിദ്യാര്‍ഥികള്‍ക്കു നേരെ ഹരിയാനയില്‍ ആക്രമണം. വെള്ളിയാഴ്ച വൈകിട്ടാണ് മഹേന്ദ്രഗഡില്‍ പതിനഞ്ചിലധികം വരുന്ന സംഘം ഹരിയാന കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥികളായ യുവാക്കളെ ആക്രമിച്ചത്.

വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ക്കുശേഷം ചന്തയിലേക്കു പോകവെ സംഘം തങ്ങളെ ആക്രമിക്കുകയായിരുന്നെന്നും പ്രകോപനം കൂടാതെയായിരുന്നു മര്‍ദനമെന്നും മര്‍ദനമേറ്റ വിദ്യാര്‍ഥികളില്‍ ഒരാളായ റെഹാന്‍ പറഞ്ഞു. ആക്രമണം പത്തു മിനിറ്റിലധികം നീണ്ടു. സംഘം പിരിഞ്ഞുപോയ ഉടന്‍ ഇരുവരും ആശുപത്രിയില്‍ ചികിത്സതേടി. ഇരുവരുടെയും മുഖത്തും കൈകാലുകളിലും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ നടപടി വേണെന്ന് ജമ്മു കാശ്മീര്‍ പൊലീസ് മേധാവി ഹരിയാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Top