ലക്‌നോ: ഉത്തര്‍പ്രദേശില്‍ പട്ടാപ്പകല്‍ കൈബോംബ് എറിഞ്ഞ് ബാങ്ക് കൊള്ള.
ജലൗന്‍ ജില്ലയില്‍ വെള്ളിയാഴ്ച രാവിലെ 11 ന് ആയിരുന്നു സംഭവം. ബോംബ് എറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ച് മൂന്നു ലക്ഷം രൂപ കവര്‍ന്നു. രണ്ടു പേരാണ് കവര്‍ച്ച നടത്തിയത്.
ബാങ്കിലേക്ക് കടന്നുവന്ന കവര്‍ച്ചക്കാര്‍ ബോംബ് എറിയുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയുമായിരുന്നു. പണം കവര്‍ന്ന ശേഷം ഇവര്‍ സ്ഥലത്തുനിന്നും കടന്നുകളഞ്ഞു.
ബാങ്കിലെ സിസിടിവിയില്‍ കവര്‍ച്ചക്കാരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.