സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; ആകെ മരണം 58

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ആലുവ സ്വദേശി ചെല്ലപ്പന്‍, ന്യുമോണിയ ബാധിച്ചു മരിച്ച തലശേരി സ്വദേശി ലൈല എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ശനിയാഴ്ച മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. ഇതുവരെ 58 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ചെല്ലപ്പനെ ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയുടെയും മകന്റെയും പരിശോധന ഫലം നെഗറ്റീവ് ആണ്.

ന്യുമോണിയ ബാധിച്ചു മരിച്ച ലൈലയ്ക്ക് ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മൃതദേഹങ്ങള്‍ കോവിഡ് പ്രോട്ടക്കോള്‍ പ്രകാരം സംസ്‌കരിക്കും.

Top