സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും രണ്ടു ശതമാനം അധിക ക്ഷാമബത്ത അനുവദിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും രണ്ടു ശതമാനം അധിക ക്ഷാമബത്ത അനുവദിച്ചു.

കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഇരു വിഭാഗത്തിന്റെയും ക്ഷാമബത്ത 14 ശതമാനമായി ഉയരും.

ഇതോടെ മാസം 59.14 കോടി രൂപയും വര്‍ഷം 709.68 കോടി രൂപയും അധിക ചെലവുണ്ടാകും.

ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള ക്ഷാമബത്ത കുടിശിക പിഎഫില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാര്‍ക്ക് പണമായി നല്‍കുകയും ചെയ്യും.

Top