ശബരിമല: ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പജ്യോതിയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട 2 പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. പമ്പ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ റെജിന്‍, കോന്നി സ്റ്റേഷനിലെ രാഹുല്‍ ജി. നാഥ് എന്നിവരെയാണ് ഡി.ജി.പി സസ്പെന്‍ഡ് ചെയ്തത്.
അയ്യപ്പജ്യോതി തെളിച്ച ചിത്രമാണ് റെജിന്‍ പോസ്റ്റ് ചെയ്തത്. ശബരിമല നട അടച്ച ശേഷം തീര്‍ഥാടകരെ പതിനെട്ടാംപടി കയറാന്‍ അനുവദിക്കാതെ പൊലീസ് നീക്കുന്ന കാര്‍ട്ടൂണ്‍ പോസ്റ്റാണ് രാഹുല്‍ ഇട്ടത്.
സര്‍ക്കാരിന്റെ നയങ്ങളെ കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന പോസ്റ്റുകളിട്ടത് അച്ചടക്കലംഘനമാണെന്ന സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്.