ശ്രീനഗർ : ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ വീണ്ടും ആക്രമണം . സുരക്ഷാ സേന രണ്ടു ഭീകരരെ വധിച്ചു. സുരക്ഷാസേനയും ഭീകരരരും തമ്മിൽ ഷോപ്പിയാനിലെ സുഗാൻ പ്രവിശ്യയിൽ വച്ചാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ജമ്മു കാശ്മീർ പൊലീസ് അറിയിച്ചു.
ഏറ്റുമുട്ടൽ ആരംഭിച്ചത് ചൊവ്വാഴ്ച വൈകുന്നേരമാണ്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. അവന്തിപോറ ജില്ലയിലെ സാംപൂര പ്രവിശ്യയില്‍ സെപ്തംബര്‍ 27ന് രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.