കോല്‍ക്കത്ത: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. കിവികളെ ഒന്നാം ഇന്നിംഗ്‌സില്‍ 204 റണ്‍സിലൊതുക്കി 112 റണ്‍സിന്റെ ലീഡുമായി ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ പ്രവേശിച്ചത്. എന്നാല്‍ ഇപ്പോള്‍ ആറു വിക്കറ്റു നഷ്ടത്തില്‍ 125 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.
രണ്ടാം ഇന്നിംഗ്‌സില്‍ അതിവേഗം സ്‌കോര്‍ ചെയ്ത് കിവികള്‍ക്കു വലിയ ലക്ഷ്യത്തിന്റെ സമ്മര്‍ദം നല്‍കാമെന്നുറച്ചാണ് ടീം ഇന്ത്യ ക്രീസിലെത്തിയത്.
പക്ഷേ മാറ്റ് ഹെന്റിയും ട്രെന്റ് ബൗള്‍ട്ടുമടങ്ങുന്ന ന്യൂസിലാന്‍ഡ് ബോളിംഗ് നിരയ്ക്കു മുന്നില്‍ ഇന്ത്യന്‍ ബാറ്റസ്മാന്‍മാര്‍ മുട്ട്മടക്കി. 45 റണ്‍സ് നേടിയ നായകന്‍ കോഹ്ലിക്കു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. ബാക്കിയുള്ളവര്‍ ഒന്നിനു പിറകെ ഒന്നായി ക്രീസു വിട്ടു.
രണ്ടു ദിവസം കൂടി ശേഷിക്കെ ഇന്ത്യയ്ക്ക് ഇപ്പോള്‍ 237 റണ്‍സിന്റെ ലീഡുണ്ട്. കിവികള്‍ക്കായി ഹെന്റി മൂന്നും ട്രെന്റ് ബൗള്‍ട്ട് രണ്ടും വിക്കറ്റ് സ്വന്തമാക്കിട്ടുണ്ട്. കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റ് ഇന്ത്യ 197 റണ്‍സിനു വിജയിച്ചിരുന്നു. ഈ ടെസ്റ്റ് ജയിക്കാനായാല്‍ പരമ്പരയും ടെസ്റ്റ് റാങ്കിംഗിലും ഇന്ത്യ ഒന്നാം സ്ഥാനത്താകും .