രണ്ടുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു ; ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി

തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ രണ്ടുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ കുഴല്‍ കിണറില്‍ വീണ രണ്ടര വയസ്സുകാരന്‍ കൂടുതല്‍ താഴ്ചയിലേക്ക് വീണതിനെ തുടര്‍ന്ന് കുട്ടിയെ രക്ഷിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സുജിത് വില്‍സണ്‍ എന്ന രണ്ടുവയസുകാരന്‍ സമീപത്തുള്ള കുഴല്‍ക്കിണറിലേക്ക് കാല്‍ തെന്നി വീഴുകയായിരുന്നു.

രണ്ട് കൈകളും മുകളിലേക്ക് ഉയർത്തിയ നിലയിലാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്. കൈകളിലൂടെ കുരുക്ക് ഇട്ട് മുകളിലേക്ക് ഉയർത്താനാണ് വിദഗ്ധർ ആദ്യം ശ്രമിച്ചത്. പിന്നീട് ഈ ശ്രമം പ്രാവർത്തികമല്ലെന്ന് കണ്ട് ഉപേക്ഷിച്ചു.

ഏഴ് വര്‍ഷം മുന്‍പ് കുഴിച്ചതാണ് ഈ കിണര്‍. ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശവാസികളുടെ സഹായത്തോടെ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.

Top