പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ മരിച്ചു

ചണ്ഡിഗഢ്: പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 150 അടി ആഴമുള്ള കുഴല്‍ക്കിണറില്‍നിന്നാണ് ഫത്തേവീര്‍ സിംഗിനെ പുറത്തെടുക്കാനായത്. പിജിഎ ഛണ്ഡിഗഢ് ആശുപത്രിയില്‍വച്ചായിരുന്നു മരണം.

പഞ്ചാബിലെ സംഗ്രൂരില്‍ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. വീടിനു സമീപം കളിക്കുന്നതിനിടെയാണ് ഫത്തേവീര്‍ കുഴല്‍കിണറില്‍ വീണത്. 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ 110 അടിയിലാണ് കുട്ടി തങ്ങിനിന്നിരുന്നത്.

അതേസമയം തൊട്ടടുത്ത് സര്‍ക്കാര്‍ ഹെലികോപ്ടര്‍ ഉണ്ടായിരുന്നിട്ടും 140 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് കുട്ടിയെ റോഡ് മാര്‍ഗം കൊണ്ടുപോയത് വന്‍ വിവാദമായിട്ടുണ്ട്. കുട്ടിയെ പുറത്തെടുക്കാന്‍ വൈകിയതില്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷം രംഗത്തെത്തുകയും നിരവധി പേര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു.

Top