എട്ടു ദിവസം കൊണ്ടു മാത്രം ഇരുപതു കോടി ! രാമലീലയില്‍ അന്തം വിട്ട് മലയാള സിനിമ

കൊച്ചി: രാമലീല നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് വന്‍ കൊയ്ത്താവുന്നു.

കേരളം കണ്ട ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റ് പുലി മുരുകനു ശേഷം പണം വാരുന്ന സിനിമയായി ദിലീപിന്റെ രാമലീല മാറി കഴിഞ്ഞു.

കേരളത്തില്‍ മാത്രം 129 തിയറ്ററുകളിലും പുറത്ത് 62 തിയറ്ററുകളിലുമാണ് സിനിമ റിലീസ് ചെയ്തിരുന്നത്.

എട്ടു ദിവസം കൊണ്ട് ഇരുപത് കോടിയിലധികം ഗ്രേസ് കളക്ഷന്‍ രാമലീല നേടിയതായാണ് അറിയുന്നത്.

ഇതില്‍ തിയറ്റര്‍ വിഹിതം കിഴിച്ചാല്‍ 12 കോടിയും വിതരണക്കാരന്‍ കൂടിയായ നിര്‍മ്മാതാവിനുള്ളതാണ്.

ഇപ്പോള്‍ കൂടുതല്‍ തിയറ്ററുകളില്‍ രാമലീല റിലീസ് ചെയ്യുക കൂടി ചെയ്തതോടെ മലയാള സിനിമ കണ്ട വമ്പന്‍ കളക്ഷനിലേക്ക് രാമലീല മാറുമെന്നാണ് സിനിമാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പുലിമുരുകന്‍ കൂടുതല്‍ തിയറ്ററുകളില്‍ തുടക്കം മുതല്‍ പ്രദര്‍ശിപ്പിച്ച പോലെ രാമലീല പ്രദര്‍ശിപ്പിക്കാന്‍ തുടക്കത്തില്‍ കഴിയാത്തതില്‍ മാത്രമാണ് നിര്‍മ്മാതാവിന് സങ്കടം. 250 തിയ്യറ്ററുകളില്‍ ഒറ്റയടിക്കാണ് പുലി മുരുകന്‍ റിലീസ് ചെയ്തിരുന്നത്.

ദിലീപ് അറസ്റ്റിലായി കുരുങ്ങി കിടന്നതിനാല്‍ റിസ്‌ക് എടുക്കേണ്ടതില്ലന്ന് തീരുമാനിച്ച തിയറ്റര്‍ ഉടമകളാണ് രാമലീലയുടെ തകര്‍പ്പന്‍ മുന്നേറ്റത്തില്‍ ഇപ്പോള്‍ അന്തം വിട്ടിരിക്കുന്നത്.

ഇവര്‍ വൈകിയാണെങ്കിലും രാമലീല പ്രദര്‍ശിപ്പിക്കാന്‍ മുളകുപാടം ഫിലിംസിന്റെ ഓഫീസില്‍ കയറി ഇറങ്ങുകയാണിപ്പോള്‍.

Top