അമാന്‍: സിറിയയില്‍ തുര്‍ക്കി അതിര്‍ത്തിക്കു സമീപമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 25 ഓളം പേര്‍ക്കു പരിക്കേറ്റു.
ഇവരില്‍ ഏറെയും വിമത പോരാളികളാണ്.
തുര്‍ക്കി-സിറിയന്‍ അതിര്‍ത്തിയിലെ ബാബ് അല്‍ സലാം ചെക്ക്‌പോയിന്റിനു സമീപമാണ് സ്‌ഫോടനമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ആക്രമണത്തില്‍ പരിക്കേറ്റവരെ അസാസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
കഴിഞ്ഞയാഴ്ച വിമതര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള അത്മേഷ് മേഖലയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തിലും 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.