മുംബൈ: മുംബൈയിലെ കുര്‍ളയില്‍ ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. കുര്‍ളയിലെ എച്ച്ഡിഐഎല്‍ കോമ്പൗണ്ടിലെ ഒഴിഞ്ഞ കെട്ടിടത്തിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിത്.
ടെറസില്‍ കയറിയ മൂന്ന് യുവാക്കളാണ് മൃതദേഹം കണ്ടത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം.
യുവാക്കള്‍ ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു യുവതി. പരിശോധനയില്‍ യുവതി ക്രൂര ബലാത്സത്തിന് ഇരയായെന്ന് വ്യക്തമായി. പ്രതിയെക്കുറിച്ച് നിലവില്‍ സൂചനയില്ല. നെഹറു നഗര്‍ പൊലീസ് അന്വേഷണം നടത്തുകയാണ്.