അഫ്ഗാനില്‍ കുടുങ്ങിയ 200 സിഖുകാരെ രക്ഷപ്പെടുത്തണം; അമരീന്ദര്‍ സിങ്

ഛണ്ഡിഗഢ്: അഫ്ഗാനിലെ ഗുരുദ്വാരയില്‍ കുടുങ്ങിയ 200 സിഖുകാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ഇതിനാവശ്യമായ സംവിധാനങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിനോട് അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു.

അഫ്ഗാനില്‍ കുടുങ്ങിയ പൗരന്‍മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ എല്ലാ സഹായങ്ങള്‍ക്കും പഞ്ചാബ് സര്‍ക്കാര്‍ സന്നദ്ധമാണെന്നും അമരീന്ദര്‍ സിങ് ട്വീറ്റ് ചെയ്തു. അഫ്ഗാന്‍ സൈന്യത്തെ തുരത്തി താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ അഫ്ഗാനിലുള്ള വിദേശികളുടെയും സ്വദേശികളുടെയും സുരക്ഷയില്‍ വലിയ ആശങ്ക ഉയരുന്നതിനിടെയാണ് സിഖുകാര്‍ ഉള്‍പ്പെടെയുള്ളവരെ ഉടന്‍ തിരിച്ചെത്തിക്കണമെന്ന് അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടത്.

 

Top