ജമ്മു: കശ്മീരിലെ ബന്ദിപ്പോറയില്‍ പിടിയിലായ ഭീകരരില്‍നിന്ന് 2000 രൂപയുടെ പുതിയ നോട്ട് കണ്ടെത്തി.
ബന്ദിപ്പോറയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മരിച്ച ഭീകരരുടെ മൃതദേഹത്തില്‍ നിന്നാണ് നോട്ടുകള്‍ ലഭിച്ചത്.
15,000 രൂപയാണ് തീവ്രവാദികളുടെ കൈവശം ഉണ്ടായിരുന്നത്. ഇതിലാണ് 2000 രൂപയുടെ രണ്ട് നോട്ടുകള്‍ കണ്ടെത്തിയത്. ശേഷിച്ച നോട്ടുകള്‍ നൂറു രൂപയുടേതായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഇതോടൊപ്പം ഭീകരരില്‍ നിന്ന് എ.കെ.47 തോക്കുകളും ലഘുലേഖകളും പിടിച്ചെടുത്തു.
ബന്ദിപ്പോറയിലെ ഹന്‍ജാന്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ടു ഭീകരര്‍ ഗ്രാമത്തില്‍ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന പരിശോധനയ്‌ക്കെത്തിയപ്പോഴാണ് വെടിവയ്പുണ്ടായത്.