നിലവിലെ 2000 രൂപ നോട്ടുകള്‍ നിർത്തലാക്കുമോ?; നിജസ്ഥിതി വ്യക്തമാക്കി ആര്‍ബിഐ

money

ന്യൂഡല്‍ഹി: കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വാട്‌സ് ആപ്പ് സന്ദേശമാണ് ‘രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഡിസംബര്‍ 31 ന് ശേഷം പിന്‍വലിക്കുന്നു എന്നത്. പുതിയ 1000 രൂപ നോട്ടുകള്‍ അടുത്ത വര്‍ഷം മുതല്‍ പുറത്തിറക്കും’. എന്നാല്‍ ഇപ്പോള്‍ നിജസ്ഥിതി ആര്‍ബിഐ പുറത്തുവിട്ടിരിക്കുകയാണ്. ‘ഡിസംബര്‍ 31ന് നിലവിലെ 2000 രൂപയുടെ നോട്ടുകള്‍ ആര്‍ബിഐ നിര്‍ത്തലാക്കുന്നു എന്നാണ് ആര്‍ബിഐ പുറത്തുവിട്ടത്.

‘ഡിസംബര്‍ 31ന് നിലവിലെ 2000 രൂപയുടെ നോട്ടുകള്‍ ആര്‍ബിഐ നിര്‍ത്തലാക്കുന്നു. 2020 ജനുവരി മുതല്‍ പുതിയ 1000 രൂപ നോട്ടുകള്‍ പുറത്തിറക്കും. വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണത്തില്‍ ഈ സാമ്പത്തിക വര്‍ഷം 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചിട്ടില്ലെന്നാണ് ആര്‍ബിഐ നല്‍കിയ വിവരം’- സന്ദേശത്തില്‍ പറയുന്നു.

‘ന്യൂസ്ട്രാക്’ എന്ന വൈബ്‌സൈറ്റിനെ ഉദ്ധരിച്ചു കൊണ്ടുള്ള സന്ദേശത്തില്‍ എടിഎമ്മുകളില്‍ നിന്ന് വലിയ തുകയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ആര്‍ബിഐ നിര്‍ദ്ദേശിച്ചതായും 50000 രൂപ വരെ മാത്രമെ മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളൂ, അതുകൊണ്ട് ഡിസംബര്‍ 31 ന് മുമ്പ് എത്രയും വേഗം നോട്ടുകള്‍ മാറ്റണമെന്നും സന്ദേശത്തില്‍ വിശദമാക്കുന്നു.

2000 രൂപയുടെ നോട്ടുകള്‍ നിരോധിക്കുന്നതും 1000 രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ബിഐ നിലവില്‍ യാതൊരു തീരുമാനങ്ങളും എടുത്തിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങളില്‍ ഒന്നുമാത്രമാണിത്.

Top