20,000 ഗ്രാമങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി സാധ്യമാകുന്നു

ന്യൂഡല്‍ഹി: മാര്‍ച്ച് മാസത്തോടെ രാജ്യത്തെ 20,000 ഗ്രാമങ്ങളില്‍ ഒപ്ടികല്‍ ഫൈബര്‍ വഴിയുള്ള അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി സാധ്യമാകും. പദ്ധതിയുടെ ഉദ്ഘാടനം നാളെ കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് തിരുവനന്തപുരത്ത് നിര്‍വഹിക്കും.

പദ്ധതി പ്രകാരം കേരളമാകും രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനം. മാര്‍ച്ച് അവസാനത്തോടെ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളെയും ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കുന്ന ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാകും.

Top