അറ്റ്ലാന്റ: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച എബോള വൈറസ 2015ഓടെ പതിനഞ്ച് ലക്ഷത്തോളം പേരില്‍ ബാധിക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ആവശ്യമായ മുന്‍ കരുതലെടുത്തില്ലെങ്കില്‍ ലോകം മുഴുവന്‍ എബോള വൈറസ് ബാധിക്കുമെന്നാണ് അമേരിക്കയിലെ രോഗ നിയന്ത്രണ ബോര്‍ഡ് പറുന്നത്.
നിലവില്‍ രോഗം കൂടുതലുള്ള രാജ്യങ്ങളില്‍ അഞ്ച് ലക്ഷത്തി അമ്പതിനായിരത്തിനും പതിനഞ്ച് ലക്ഷത്തിനും ഇടയില്‍ ആള്‍ക്കാര്‍ക്ക് അടുത്ത ജനുവരിയോടെ രോഗം പകരും. ലൈബീരിയ, സിയേറ ലിയോണ്‍ തുടങ്ങിയ രാജ്യങ്ങളിലായിരിക്കും രോഗബാധിതര്‍ കൂടുതല്‍.
കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അമേരിക്ക എബോള ബാധിതരുടെ എണ്ണം പ്രവചിച്ചത്. ഇതുവരെ 2802 പേര് എബോള രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്.