2016ലെ ലോകകപ്പ് ട്വന്റി 20 മല്‍സരത്തിന് ഇന്ത്യ വേദിയാകും

മുംബൈ: 2016 ലെ ലോകകപ്പ് ട്വന്റി 20 ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് ഇന്ത്യ വേദിയാകും. മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ 3 വരെയാണ് മല്‍സരങ്ങള്‍ നടക്കുക. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് ഗ്രൗണ്ടിലാണ് ഫൈനല്‍ മല്‍സരം. ബെംഗളൂരു, ചെന്നൈ, ധര്‍മശാല, മൊഹാലി, മുംബൈ, നാഗ്പൂര്‍, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് മല്‍സരം.

ട്വന്റി 20 മല്‍സരങ്ങള്‍ ഇന്ത്യയില്‍ നടത്താന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ പ്രതികരിച്ചു. മികച്ച രീതിയില്‍ മല്‍സരം നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു.

Top