2016ല്‍ വിവാഹം കഴിക്കുമെന്ന് ഷംന കാസിം

ഷംന കാസിം ഒടുവില്‍ മനസ് തുറന്നു. 2016ല്‍ താന്‍ വിവാഹിതയാകുമെന്നാണ് താരം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് വിവാഹത്തിന്റെ കാര്യം ഷംന തുറന്നു സമ്മതിച്ചത്. രാജേഷ് പിള്ള സംവിധാനം ചെയ്ത മിലിയിലാണ് ഷംന കാസിം ഇപ്പോള്‍ അഭിനയിക്കുന്നത്. മമ്മൂട്ടി നായകനായ രാജാധിരാജയില്‍ ഷംന അവതരിപ്പിച്ച ഐറ്റം ഡാന്‍സ് ഏറെ ശ്രദ്ധേയമായിരുന്നു. ആരെയാണ് വിവാഹം കഴിക്കുന്നതെന്ന് ഷംന വ്യക്തമാക്കിയിട്ടില്ല. അറിയപ്പെടുന്ന ഡാന്‍സറായ ഷംന ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയാണ് സിനിമയില്‍ സജീവമാകുന്നത്. നിരവധി നൃത്ത പരിപാടികള്‍ കേരളത്തിന് അകത്തും പുറത്തും ഷംന നടത്താറുണ്ട്.

Top