ന്യൂഡല്‍ഹി: ഓട്ടോ എക്‌സ്‌പോയില്‍ ട്രയംഫ് പരിചയപ്പെടുത്തിയ പുത്തന്‍ ക്രൂസര്‍ ബൈക്കാണ് സ്ട്രീറ്റ് ട്വിന്‍. കറുപ്പ്, ചുവപ്പ് കളര്‍ ഷെയ്ഡുകള്‍ നല്‍കി, തനത് ക്‌ളാസിക് ടച്ച് നല്‍കിയാണ് സ്ട്രീറ്റ് ട്വിനിനെ രൂപപ്പെടുത്തിയിരിക്കുന്നത്. 54.24 ബി.എച്ച്.പി കരുത്തുള്ള, 900 സി.സിയാണ് എന്‍ജിന്‍.
ഗിയറുകള്‍ അഞ്ച്. ഇന്ധനടാങ്കില്‍ 12 ലിറ്റര്‍ പെട്രോള്‍ നിറയും. മൈലേജ് ലിറ്ററിന് 27 ലിറ്റര്‍ പ്രതീക്ഷിക്കാം. 198 കിലോഗ്രാമാണ് ബൈക്കിന്റെ മൊത്തം ഭാരം. വീല്‍ബെയ്‌സ് 1415 എം.എം. ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എ.ബി.എസ്) ഇടം പിടിച്ചിട്ടുണ്ട്. എക്‌സ് ഷോറൂം വില 6.90 ലക്ഷം രൂപ.