കാഴ്ചയില്‍ ചില പുതുമകള്‍ തോന്നുന്നതിനപ്പുറം പുതുക്കിയ എന്‍ജിനുകള്‍ ആണ് ഈ ബൈക്കുകളില്‍ ഉപയോഗിക്കുക.പ്രകടന ക്ഷമതയും അതുപോലെ മികവുറ്റ മൈലേജും പ്രധാനം ചെയ്യുന്നതായിരിക്കും ഈ പുത്തന്‍ എന്‍ജിനുകള്‍. കൂടാതെ ബിഎസ് IV ചിട്ടാവട്ടങ്ങള്‍ക്ക് അനുസൃതവുമായിരിക്കും.
ബജാജ് ഓട്ടോ മാനേജിംഗ് ഡിറക്ടര്‍ രാജീവ് ബജാജാണ് ഈക്കാര്യം വ്യക്തമാക്കിയത്. ഡിസംബറോടുകൂടി മൂന്ന് ബൈക്കുകളും വിപണിയിലെത്തിക്കുമെന്നും അറിയിച്ചു.
വിപണി പ്രവേശനത്തിന് മുന്‍പായിരിക്കും ബുക്കിംഗ് ആരംഭിക്കുക കൂടാതെ അടുത്ത വര്‍ഷമാദ്യത്തോടുകൂടി വിപണനവും ആരംഭിച്ചു തുടങ്ങുന്നതായിരിക്കും.
ബൈക്കുകളെ കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എക്‌സോസ്റ്റ് സിസ്റ്റം, കോംബി ബ്രേക്ക് സിസ്റ്റം, എബിഎസ് എന്നീ സവിശേഷതകള്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയുണ്ട്.
കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനു വേണ്ടി പുതിയ നിറത്തിലും ഗ്രാഫിക്‌സിലുമായിരിക്കും ബൈക്കുകള്‍ അവതരിക്കുക.
ഈ മൂന്ന് മോഡലുകളും ഇതുവരെ ഒരു പരിവര്‍ത്തനത്തിന് വിധേയമായിട്ടില്ല. മാത്രമല്ല ഇവയുടെ വില്പനയും അല്പം മന്ദഗതിയിലാണ്. കൂടുതല്‍ വില്പന നേടാം എന്നാശയത്തിലാണിപ്പോള്‍ ഇവയെ പുതുക്കി അവതരിപ്പിക്കുന്നത്.
കാത്തിരിപ്പിനൊടുവില്‍ നിരത്തില്‍ കുതിക്കാനെത്തുന്നു ടിവിഎസ് അകുല
ബൈക്കിനേയും വെല്ലുന്ന ഞെട്ടിക്കുന്ന വിലയ്ക്ക് ഹീറോ ഇലക്ട്രിക് സൈക്കിളുകള്‍ ഇന്ത്യയില്‍